10:53pm 11 November 2026
NEWS
പ്രമേഹ ദിന കൂട്ടനടത്തം
16/11/2025  09:05 PM IST
NILA
പ്രമേഹ ദിന കൂട്ടനടത്തം


 ചെങ്ങന്നൂർ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ചെങ്ങന്നൂരിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചെങ്ങന്നൂർ ബ്രാഞ്ചിന്റെ സഹകരണത്തോടെ വെള്ളാവൂർ ജംഗ്ഷനിൽ നിന്നും ലയൺസ് ക്ലബ് വരെ കൂട്ട നടത്തം സംഘടിപ്പിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചെങ്ങന്നൂർ ബ്രാഞ്ച് പ്രസിഡന്റ് ഡോ. നവീൻ പിള്ള   കൂട്ട നടത്തം  ഫ്ലാഗ് ഓഫ് ചെയ്തു. ജൂണി കുതിരവട്ടം, ജേക്കബ് ഫിലിപ്പ്, സി എം എസ് നായർ, , പ്രതീഷ് രാമനാഥൻ, ഫ്രാൻസി പോൾസൺ  ,  ഡോ. ഷേർളി ഫിലിപ്പ്, ജോൺ ഫിലിപ്പ്, തോമസ് അലക്സാണ്ടർ, ഡോ. ജയകൃഷ്ണൻ, മുരുകൻ അലങ്കാർ, പ്രതിപാൽ പുളിമൂട്ടിൽ,  കെ കെ രാജേന്ദ്രൻ, റിജോ ജോൺ ജോർജ്, മനോജ് എബ്രഹാം ജോസഫ്, പി ഡി ഷാജി  എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രമേഹ ബോധവൽക്കരണ ക്ലാസിന് ഡോക്ടർ അനുപമ നായർ നേതൃത്വം നൽകി. തുടർന്ന് പ്രമേഹ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.